മുൻ ക്ഷീര കർഷകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
കാഞ്ഞങ്ങാട് : മുൻ ക്ഷീര കർഷകൻ തൂങ്ങിമരിച്ചു. വെള്ളിക്കോത്ത് ഭഗവതി കാവ് റോഡ് കണിയാം കുണ്ടിലെ ശശിധരൻ അയ്യങ്കാർ (53)ആണ് ഇന്ന് രാവിലെ വീടിന് മുകളിലെ വാട്ടർ ടാങ്കിന്റെ സ്റ്റാന്റിലെ കമ്പിയിൽ തൂങ്ങിമരിച്ചത്. നേരത്തെ കാഞ്ഞങ്ങാട്ടെ ഐസ് ലാൻസ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: വിനയ. മക്കൾ: വൈഷ്ണവ് (പിട്ടാപ്പിള്ളിയിൽ ഏജൻസി ), വൈശാഖ് (വിദ്യാർത്ഥി). സഹോദരങ്ങൾ: പ്രഭ, പ്രമീള, പ്രസന്ന, ഉഷ.
No comments