Breaking News

ചികിത്സയ്ക്ക് കൊച്ചിയിലെത്തി; കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു


കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കാനയില്‍ വീണ് വിദേശിയുടെ കാലൊടിഞ്ഞു. കസ്റ്റംസ് ബോട്ട് ജെട്ടിക്ക് സമീപം നടപ്പാത നിര്‍മാണം നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്. ഫ്രാന്‍സില്‍ നിന്ന് ചികിത്സയ്‌ക്കെത്തിയ ആളാണ് അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ ചേര്‍ന്ന് ഇദ്ദേഹത്തെ രക്ഷപ്പെടുത്തി.

ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ കളമശേരി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജില്‍ എത്തിയ ഇദ്ദേഹത്തിന് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നിര്‍ദേശിച്ചു. നിലവില്‍ കളമശേരി മെഡിക്കല്‍ കോളേജിലാണ് ഫ്രഞ്ച് പൗരനുള്ളത്.

ഏഴ് മാസത്തോളമായി നിര്‍മാണം നിലച്ചിരുന്ന സ്ഥലത്താണ് അപകടമുണ്ടായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

No comments