നവീന്‍ ബാബുവിന്റെ ആത്മഹത്യ ചോദ്യപേപ്പറില്‍ ; മഞ്ചേശ്വരം ലോ കോളേജിലെ അധ്യാപകന്റെ ജോലി തെറിച്ചു
കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യ ലോ കോളജ് ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ അധ്യാപകന്റെ ജോലി തെറിച്ചു. മഞ്ചേശ്വരം ലോ കോളേജിലെ താല്‍ക്കാലിക അധ്യാപകനായ ഷെറിന്‍ സി.എബ്രഹാമിനെയാണ് പുറത്താക്കിയത്. എസ്എഫ്‌ഐ നല്‍കിയ പരാതിയിലാണ് കണ്ണൂര്‍ സര്‍വകലാശാലയുടെ നടപടി. സമകാലിക പ്രസക്തിയുള്ള വിഷയമായതിനാല്‍ ആണ് ചോദ്യമായി ഉള്‍പ്പെടുത്തിയത് എന്ന് അധ്യാപകന്‍ പറഞ്ഞു. ത്രിവത്സര എല്‍എല്‍ബി മൂന്നാം സെമസ്റ്റര്‍ ഇന്റേണല്‍ പരീക്ഷാ പേപ്പറിലാണ് എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യം വന്നത്. ഷെറിനെ ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സെനറ്റേഴ്‌സ് ഫോറം രംഗത്തെത്തിയിട്ടുണ്ട്.
No comments