വായ്പ തിരിച്ചടച്ചില്ല.. വനിതാസംഘം ഭാരവാഹികൾ യുവതിയെ വീടുകയറി ആക്രമിച്ചു ; മാലക്കല്ല് സ്വദേശിനികൾക്കെതിരെ കേസ് എടുത്തു
രാജപുരം: കള്ളാർ മാലക്കല്ലിലെ സംഘത്തിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിന് യുവതിയെ സംഘം ഭാരവാഹികൾ വീടുകയറി അക്രമിച്ചതായി കേസ്. കള്ളാറിലെ കുഞ്ഞികൃഷ്ണന്റെ ഭാര്യ കെ.രാധികയുടെ(34) പരാതിയിലാണ് സംഘം ഭാരവാഹികളായ മാലക്കല്ലിലെ സിന്ധു, സന്ധ്യ, ലക്ഷ്മി, ബിന്ദു എന്നിവർക്കെതിരെ അമ്പലത്തറ പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം വൈകീട്ട് ബേളൂർ ബാലൂരിലെ വീട്ടിൽ അതിക്രമിച്ചുകയറി ചീത്തവിളിക്കുകയും അടിച്ചുപരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന് രാധിക പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
No comments