Breaking News

പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജെൻഡർ റിസോഴ്സ് സെന്റർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു


പരപ്പ : പരപ്പ ബ്ലോക്ക്‌ പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി  ജെൻഡർ റിസോഴ്സ് സെന്റർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം. ലക്ഷ്മി ഉത്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ രജനി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ.കെ. പദ്മ കുമാരി, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ശ്രീലത. പി. വി  .ശിശു വികസന പദ്ധതി ഓഫീസർ മാരായ  ജയശ്രീ  പി. കെ., ഗീത. ടി. എം. കമ്മ്യൂണിറ്റി വിമൺ ഫെസിലിറ്റേ റ്റർ  കൃഷ്‌ണേന്ദു. പി. എം എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി സുഹാസ്. സി. എം. സ്വാഗതവും ജോയിന്റ് ബി. ഡി. ഒ. ബിജുകുമാർ.കെ. ജി. നന്ദി യും പറഞ്ഞു

No comments