Breaking News

ഹൊസ്ദുർഗ് ഉപജില്ലാ സ്‌കൂൾ കലോത്സവം സമാപിച്ചു ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് ചാമ്പ്യന്മാരായി

മാലക്കല്ല് : 5 ദിവസങ്ങളിലായി മാലക്കല്ല് സെന്റ് മേരീസ് എ.യു.പി സ്‌കൂൾ, കള്ളാർ എ.എൽ.പി ‌സ്കൂൾ എന്നിവിടങ്ങളിൽ നടന്ന ഹോസ്ദുർഗ്ഗ് ഉപ ജില്ലാ സ്കൂൾ കലോത്സവം സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി. ബേബി ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ നാരായണൻ അധ്യക്ഷനായി. ഹോസ്ദുർഗ്ഗ് എ.ഇ.ഒ മിനി ജോസഫ്, എച്ച് വിഗ്നേശ്വര ഭട്ട്, പി സുബൈർ, കെ.വി രാജീവൻ, കെ ഗോപി, പി ഗീത, കെ.ജെ ജയിം സ്, ഫാ. ജോസ് അരിച്ചിറ, ഫാ.ഡിനോ കുമ്മാനിക്കാട്ട്, കെ മിസ് രിയ, ഷൈനി ടോമി, കെ.ജെ സജി, പി റഫീക് എന്നിവർ സംസാരിച്ചു. എം.എ  സജി സ്വാഗതവും, ബിജു പി ജോസഫ് നന്ദിയും പറഞ്ഞു.515 പോയൻറ് നേടി ദുർഗ ഹയർ സെക്കൻഡറി സ്കൂൾ കാഞ്ഞങ്ങാട് ചാമ്പ്യന്മാരായി. 403 പോയിന്റ് നേടി നീലേശ്വരം രാജാസ് ഹയർ സെക്കൻ്റെറി സ്കൂൾ റണ്ണറപ്പായി. 385 പോയിന്റോടെ ഡോക്ടർ അംബേദ്കർ ജി.എച്ച് എസ് എസ് കോടോത്ത് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.


No comments