"നമ്മുടെ കാസറഗോഡ് കൂട്ടായ്മ " സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം ഐ എം വിജയൻ നിർവഹിച്ചു
ലണ്ടൻ : ലണ്ടനിലെ കാസറഗോഡ് കൂട്ടായ്മയായ നമ്മുടെ കാസറഗോഡ് സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ. എം. വിജയൻ നിർവഹിച്ചു..സ്വദേശത്തും, വിദേശത്തും വിദ്യാർത്ഥികളും, യുവജനങ്ങളും അടക്കമുള്ളവരെ സ്വാധീനിക്കാൻ കായിക മത്സരങ്ങൾക്ക് കഴിയുമെന്ന് ലോഗോ പ്രകാശo ചെയ്തുകൊണ്ട് ഐ എം വിജയൻ പറഞ്ഞു.ലണ്ടനിൽ ഫുട്ബോൾ ടൂർണമെന്റ് സംഘസിപ്പിക്കുന്ന കാസറഗോഡ് കൂട്ടായ്മക്ക് അഭിനന്ദനങ്ങളും നേരാൻ ഐ എം വിജയൻ മറന്നില്ല..ഇന്ത്യയുടെ ഫുട്ബോൾ ഇതിഹാസo ലണ്ടനിൽ എത്തിയതിന്റെ സന്തോഷത്തിലാണ് ഫുട്ബോൾ പ്രേമികളും..ഷാൻ പ്രോപ്പർട്ടിസ് എം ഡി ഷാൻ ആശംസകൾ നേർന്നു. നമ്മുടെ കൂട്ടായ്മ കമ്മിറ്റി പ്രസിഡന്റ് അബ്‌ദുൾ റഹൂഫ് അധ്യക്ഷനായി. ഫുട്ബോളിനെ കുറിച്ചും ഫുട്ബോൾ ജീവിതത്തിലെ അനുഭവങ്ങളെകുറിച്ചും നടന്ന തുറന്ന ചർച്ചകൾ കാൽപന്ത് കളിയെ സ്നേഹിക്കുന്നവർക്ക് നവ്യാനുഭമായി..ഫുട്ബോൾ അക്കാമി തുടങ്ങുന്നതിനെ കുറിച്ചും, പുതിയ കായിക താരങ്ങളെ കണ്ടെത്തി അവർക്ക് വേണ്ട പിന്തുണ നൽകുന്നതിന്റെ പ്രസക്തിയും ജിന്ന മാണിക്കോത്ത്, ആഷിക് പടന്ന, സുമൈദ് എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി ഐ എം വിജയൻ വിവരിച്ചു.ജനറൽ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ സ്വാഗതവും,ട്രെഷറർ ഷറഫ് നന്ദിയും പറഞ്ഞു..
No comments