Breaking News

കായികമേള വ്യക്തിഗത ചാമ്പ്യൻ കൊന്നക്കാട് സ്വദേശി മുഹമ്മദ്‌ മർവാനെ ബി ജെ പി ന്യുനപക്ഷ മോർച്ച ജില്ല കമ്മറ്റി ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു


കൊന്നക്കാട് : ചിറ്റാരിക്കാലിൽ വെച്ച് നടന്ന ഉപജില്ല കായിക മേളയിൽ മിനി ബോയ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായ  മുഹമ്മദ്‌ മർവാനെ ബി ജെ പി ന്യൂനപക്ഷ മോർച്ച ജില്ല ഭാരവാഹികൾ വീട്ടിലെത്തി അനുമോദിച്ചു.

ജില്ല പ്രസിഡണ്ട്  റോയ് ജോസഫ് പൊന്നാടയണിയിച്ചു അനുമോദിച്ചു. പി. കെ.അഷറഫ്  (ന്യുനപക്ഷ മോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് )  കുഞ്ഞിമുഹമ്മദ് (ന്യുനപക്ഷ മോർച്ച ജില്ലാ കമ്മറ്റി അംഗം) കെ. എസ്.രമണി കൊന്നക്കാട് ( വെള്ളരിക്കുണ്ട്  മണ്ഡലം വൈസ്സ് പ്രസിഡണ്ട്,ന്യുനപക്ഷ മോർച്ച ഇൻചാർജ്ജ്) സാജൻ പുഞ്ച ( ബളാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് )സാവിത്രി ശങ്കരൻ (ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) തുടങ്ങിയവർ പങ്കെടുത്തു.കൊന്നക്കാട്ടെ അബ്ദുൾ സത്താറിന്റെയും, എം സമീറയുടെയും മകനാണ് നാലാം ക്ലാസുകാരനായ മുഹമ്മദ്‌ മർവാൻ

No comments