Breaking News

പുലയനടുക്കം സുബ്രമണ്യകോവിൽ ആണ്ടിയൂട്ട് പൂജാമഹോത്സവ സംഘാടകസമിതി രൂപീകരണവും അനുമോദന സദസും നടന്നു


കോളംകുളം : കാവടി സഞ്ചാരം നടക്കുന്ന പ്രധാന സുബ്രമണ്യ കോവിലുകളിൽ ഒന്നായ പുലയനടുക്കം സുബ്രമണ്യ കോവിലിൽ കാലത്താൽ നടത്തി വരാറുള്ള ആണ്ടിയുട്ടു മഹോത്സവത്തിന്റെ വിപുലുമായ ആഘോഷകമിറ്റികൾക്ക് ഇന്ന് കോവിലിൽ വച്ചു രൂപികരിച്ചു മകരം 15നു തുടങ്ങുന്ന കാവടി സഞ്ചാരം കുംഭം ഒന്നിന് ആണ്ടിയുട്ടു പൂജയോടെയാണ് അവസാനിക്കുക ഈ അരമാസ കാലയളവിൽ കോളംകുളം, കരിന്തളം, കിണാവൂർ, മടികൈ കാഞ്ഞങ്ങാട് ദേശങ്ങളിൽ കോവിലിൽ പൂജാരി ഓലക്കര കൃഷ്ണൻ നായരുടെ നേതൃത്വത്തിൽ ഉള്ള കാവടി സംഘം വീടുകൾ സന്ദർശിച്ചു ഭക്തർക്ക് അനുഗ്രഹം നൽകും. ഇന്ന് നടന്ന യോഗത്തിൽ ആഘോഷ കമ്മറ്റി ചെയർമാനായി കെ ശശിധരനെയും 

കൺവീനറായി സന്തോഷ് വി യെയും തിരഞ്ഞെടുത്തു.

വൈ:ചെയർമാൻ -കെ മണി, cv വിജയൻ 

ജോ :കൺവീനർ -രതീഷ് കെ എന്നിവരുമുള്ള ആഘോഷ കമ്മിറ്റിയാണ് പ്രവർത്തിക്കുക.

വിവിധ സബ് കമ്മിറ്റികളിൽ ഭക്ഷണ കമ്മറ്റി 

ചെയർമാനായി എ. മോഹനനും 

കൺവീനറായി ബിജുകുമാറും,

പ്രോഗ്രാം കമ്മിറ്റിയെ 

വിനു പി നായർ ചെയർമാനായും 

ഹരീഷ് വി.കെ  കൺവീനറായും 

,പബ്ലിസിറ്റി കമ്മിറ്റിയുടെ 

ചെയർമാൻ ആയി 

പ്രവീൺ പെരളവും 

കൺവീനർ ഹരിശങ്കറും 

,ആചാരം കമിറ്റിയേ 

സി നാരായണൻ നായർ ചെയർമാനും 

രാജേഷ് കെ കൺവീനറായും 

,ഘോഷയാത്ര കമ്മിറ്റിയുടെ 

കൺവീനറായി  ശരത്ത് കെ യും 

ചെയർമാനായി അനന്ന്യ യുടേ നേതൃത്വത്തിൽ ആണ്ടിയുട്ടിനായി പ്രവർത്തിക്കും. ഇന്നത്തെ യോഗത്തിൽ  കോവിലിൽ നവികരണ കലശ മഹോത്സവത്തിനു ആഘോഷ കമ്മിറ്റി ചെയർമാൻ  ആയിരുന്ന പി ടി ലാലുവിനെ കോവിൽ പൂജാരി കൃഷ്ണൻ നായർ പൊന്നാട അണിയിചു ആദരികുകയും കോവിൽ പ്രസിഡന്റ്‌ സി വി ഭാവനൻ ഉപഹാര നൽകുകയും ചെയ്തു.  കോവിൽ സെക്രട്ടറി വി കെ നിഷാദ് സ്വാഗതവും പറഞ്ഞു

No comments