സമ്മാനകൂപ്പൺ വിൽപ്പനയിൽ ബളാൽ ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ വേറിട്ട മാതൃക...
മലയോരത്തെ പുരാതനമായ ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025 ഫെബ്രുവരി 2 മുതൽ 11 വരെ യാണ് കലശ മഹോൽസവത്തിന്റെയും പ്രതിഷ്ഠാദിന ഉൽസവത്തിന്റെയും തെയ്യം കെട്ടിന്റെയും ഭാഗമായാണ് മാതൃസമിതിയുടെ നേത്യത്വത്തിൽ സമ്മാനകൂപ്പൺ വില്പന പുരോഗമിക്കുന്നത്.
ആനക്കൽ, പൊടിപ്പള്ളം, അത്തിക്കടവ്, മുണ്ടമാണി, പാലച്ചുരം ,നായർകടവ്, അരിങ്കല്ല്, ചെമ്പൻചേരി, ചെമ്പൻചേരി പെരിയാട്ട്, മരുതും കുളം, കൊന്നനംകാട്, കുഴിങ്ങാട്, പൊന്നുമുണ്ട കക്കോൽ, തുടങ്ങി പതിമുന്നോളം പ്രദേശിക കമ്മിറ്റികളിൽ നിന്നായി എഴുന്നൂറ്റി അൻപതോളം മാതൃസമിതി അംഗങ്ങൾ സമ്മാനകൂപ്പണുകളുമായി രംഗത്തിറങ്ങിയപ്പോൾ നാടിന്റെ നാനാഭാഗത്തു നിന്നുള്ള സർവ്വജനങ്ങളും അത് ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്..
ക്ഷേത്ര യു എ ഇ കമ്മിറ്റി നൽകുന്ന ടി. വി. എസ്. സ്‌കൂട്ടിയാണ് ഒന്നാം സമ്മാനം.
കൂടാതെ മറ്റ് നിരവധി സമ്മാനങ്ങളും ഉണ്ട്.
സമ്മാനകൂപ്പൺ വിൽപ്പന മാത്രമല്ല ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കലശ മഹോത്സവത്തിന്റെ സന്ദേശം എത്തിക്കുക എന്നും മാതൃ സമിതി ഇതിലൂടെ ലക്ഷ്യമിടുന്നു..
നാനാജാതി മതസ്ഥരുടെയും ക്ഷേത്ര മെമ്പർമാരുടെയും ഭക്തജനങ്ങളുടെയും കലവറയില്ലാത്ത പിൻതുണയും കലശ മഹോൽസവത്തെ വേറിട്ടതാക്കുന്നു. വി മാധവൻ നായർ ചെയർമാനായും ഹരിഷ് പി നായർ ജനറൽ കൺവീനറായും സി ദാമോദരൻ ട്രഷററായും നേത്യത്വം നൽകുന്ന കമ്മിറ്റിയിൽ മുണ്ടാത്ത് ഭാസ്ക്കരൻനായർ വർക്കിങ്ങ് ചെയർമാനായും പി കുഞ്ഞികൃഷ്ണൻ കൺവീനറായും പ്രവർത്തിക്കുന്നു..
ക്ഷേത്ര നവീകരണ പ്രവർത്തികൾക്ക് ക്ഷേത്രം പ്രസിഡൻ്റ് വി രാമചന്ദ്രൻ നായരും, സെക്രട്ടറി മുണ്ടാത്ത് ദിവാകരൻ നായരും നേത്യത്വം നല്കുന്നു. ഹരിഷ് പി നായർ വൈസ് പ്രസിഡൻ്റ, കെ വി കൃഷ്ണൻ ട്രഷറർ ,പി ഗോപി, എം മണികണ്ഠൻ എന്നിവർ കമ്മിറ്റിയംഗങ്ങളാണ്.. ആഘോഷ പരിപാടികളിൽ ക്ഷേത്ര പൂജാദികർമ്മങ്ങൾക്ക് പുറമെ ഒട്ടേറെ കലാ പരിപാടികളുംനടക്കും.
ഫെബ്രുവരി 9 ന് രാത്രി 10 മണിക്ക് പ്രശസ്ത നടൻ പാട്ട് കലാകാരി പ്രസിത ചാലക്കുടിയുടെ മ്യൂസിക്കൽ നൈറ്റ് അരങ്ങേറും..
നാടകം, കഥകളി, ന്യത്ത ന്യത്ത്യങ്ങൾ, ഭജൻസ്, മാതൃ സമിതിയുടെ പ്രദേശിക പരിപാടികൾ ഉൾക്കൊള്ളിച്ചുള്ള കലാ പരിപാടികൾ എന്നിവ നടക്കും.
നാടിൻ്റെ ഐശ്യര്യ പ്രദായിനിയായ ബളാൽ ശ്രീ ഭഗവതിയമ്മയുടെ കലശ മഹാൽസവം നാടിൻ്റെ ഉൽസവമാക്കാൻ നാടൊരുങ്ങുകയാണ്.
കലവറ നിറയ്ക്കൽ ചടങ്ങിലും കാഴചവരവ് ഘോഷയാത്രയിലും ആയിരത്തിലധികം മാതൃസമിതിയംഗങ്ങൾ പങ്കെടുക്കും.
ജ്യോതി രാജേഷ് പ്രസിഡൻറായും, രേഷ്മ രാധാകൃഷ്ണൻ സെക്രട്ടറിയായും, ശാന്ത രാമകൃഷ്ണൻ, ശ്യാമള ശ്രീധരൻ, ഗീത കുഞ്ഞികൃഷ്ണൻ അനുജയൻ ,എന്നിവർ ഭാരവാഹിളായുള്ള കമ്മിറ്റിയാണ് മാത്യ സമിതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്ഷേത്ര നവീകരണം ഉൾപ്പെടെ 50 ലക്ഷം രൂപയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്..

No comments