Breaking News

നീലേശ്വരം വെടിക്കെട്ട് അപകടം: കൊല്ലമ്പാറ സ്വദേശിയടക്കം രണ്ടുപേർ കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം നാലായി


നീലേശ്വരം:  നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ രണ്ടു മരണം കൂടി. ചെറുവത്തൂർ സ്വദേശി ഷിബിൻ രാജ് (19), കരിന്തളം കൊല്ലമ്പാറ സ്വദേശി കെ. ബിജു (38) എന്നിവരാണ് ചികിത്സക്കിടെ മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇതോടെ നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 

 ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ചോയ്യംകോട് സലൂണ്‍ നടത്തുന്ന കിണാവൂര്‍ സ്വദേശി രതീഷ്, സന്ദീപ് എന്നിവർ കഴിഞ്ഞ ദിവസം മരിച്ചിരുന്നു.  നൂറിലേറെ പേര്‍ക്കാണ് അപകടത്തില്‍ പൊള്ളലേറ്റത്. പൊള്ളലേറ്റ് നൂറോളം പേർ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 30ഓളം പേര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്.

                                                               

                                                                 കൊല്ലമ്പാറ സ്വദേശി കെ. ബിജു 

No comments