Breaking News

റബ്ബറിന് 300 രൂപ തറവില നിശ്ചയിക്കണം ; ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിന്തളം മണ്ഡലം കൂരാംകുണ്ട് പത്താം വാർഡ് സമ്മേളനം


വെള്ളരിക്കുണ്ട് : റബ്ബറിന് 300 രൂപ തറവില നിശ്ചയിക്കണമെന്നും, തേങ്ങ വില 50 രൂപ ഉറപ്പാക്കണമെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് കരിന്തളം മണ്ഡലം കൂരാംകുണ്ട് 10-ാം വാർഡ് സമ്മേളനം കേരളാ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ചെറുകിട നാമ മാത്ര റബ്ബർ കർഷകരും, തെങ്ങ് കർഷകരും വിലത്തകർച്ച കാരണം നട്ടം തിരിയുകയാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ റബ്ബറിന്റെ തറവില 250 രൂപയാക്കും എന്ന പ്രഖ്യാപനം ഇന്നും കടലാസിലാണ് യോഗം ചൂണ്ടിക്കാട്ടി.

വാർഡ് പ്രസിഡണ്ട് ബെന്നി പ്ലാമൂട്ടിൽ അദ്ധ്യക്ഷത വഹിച്ച യോഗം കാസർഗോഡ്‌ ജില്ലാ കോണ്ഗ്രസ് വൈസ് പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം സിൽവി ജോസഫിനെയും, ഉദ്യോഗാർത്ഥം വിദേശത്തേക്ക് പോകുന്ന ബെന്നി പ്ലാമൂട്ടിലിനെയും, 

വെറ്റിനറി ഡോക്ടർ അഭിനന്ദ് ,വീ വൺ ക്ലബ്ബ് പ്രവർത്തകരേയും യോഗം ആദരിച്ചു.

കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് മനോജ് തോമസ്, കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് ബാബു കോഹിനൂർ, ബാലഗോപാലൻ കാളിയാനം, ഗ്രാമ പഞ്ചായത്തംഗം സിൽവി ജോസഫ്, മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡണ്ട് ശൈലജ കൃഷ്ണൻ ,

ബേബി കൈതക്കുളം,സുബി മാവുള്ളാൽ, റോയിച്ചൻ നരിക്കുഴി എന്നിവർ പ്രസംഗിച്ചു. വിജി കിഴക്കുംകര സ്വാഗതം പറഞ്ഞു , ജോസ് ചുമപ്പറമ്പിൽ നന്ദി രേഖപ്പെടുത്തി. 





No comments