സി.പി.ഐ (എം) പരപ്പ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് പരിസരം ശുചീകരിച്ചു
പരപ്പ : സി.പി.ഐ (എം) നീലേശ്വരം ഏരിയ സമ്മേളനത്തിന്റെ ഭാഗമായി പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസ് പരിസരം ശുചീകരിച്ചു. എ.ആർ . വിജയകുമാറിന്റെ അധ്യക്ഷതയിൽ ലോക്കൽ സെക്രട്ടറി എ.ആർ.രാജു ശുചീകരണ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.സി. രതീഷ്, അമൽ തങ്കച്ചൻ , വി .തമ്പാൻ, പി. ഖാലിദ്, കെ.കുമാരൻ എന്നിവർ സംസാരിച്ചു.കെ.വി. തങ്കമണി സ്വാഗതവും, മന്മഥൻ.സി.വി നന്ദിയും പറഞ്ഞു.
No comments