Breaking News

വെടിക്കെട്ട് അപകടത്തിൽ മരിച്ച പി സി പത്മനാഭന്റെ മൃതദേഹം  ഉച്ചക്ക് നാട്ടിലെത്തിക്കും


നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട തേർവയലിലെ പി.സി പത്മനാഭന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ വീട്ടിലെത്തിക്കും. ഇന്നലെ വൈകിട്ട് കണ്ണൂർ മിംസ് ആശുപത്രിയിൽ മരണപ്പെട്ട പത്മനാഭന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തും തുടർന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് വീട്ടിലേക്ക് എത്തിക്കുക. വീട്ടിൽ പൊതുദർശനത്തിന് ശേഷം 4 മണിയോടെ സമുദായ ശ്മശാനത്തിൽ സംസ്ക്കരിക്കും.

No comments