Breaking News

പറശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രവേശന കവാടം സമര്‍പ്പിച്ചു


മുത്തപ്പൻ ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്നതിനായി പറശിനിക്കടവ് കച്ചവട ക്ഷേമ ആരോഗ്യ സുരക്ഷ ചാരിറ്റബള്‍ ട്രസ്റ്റ് രംഗത്ത്.ഇതിന്‍റെ ആദ്യ പടിയെന്നനിലയില്‍ ക്ഷേത്രത്തിന്‍റെ പുരാതനവഴിയില്‍ പണിത മനോഹരമായ കവാടത്തിന്‍റെ സമർപ്പണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിച്ചു. എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ കച്ചവട സംഘം അംഗങ്ങളുടെ കുട്ടികള്‍ക്കുള്ള ഉപഹാര സമർപ്പണവും മന്ത്രി നിർവഹിച്ചു. ആന്തൂർ നഗരസഭ ചെയർമാൻ പി. മുകുന്ദൻ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. 

മുൻകാലങ്ങളില്‍ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങള്‍ വന്നിരുന്നത് പടികളിറങ്ങിയായിരുന്നു. ഇവിടെയാണ് കവാടം ഒരുക്കിയിരിക്കുന്നത്. ഇതിന് സമീപത്തായിട്ടു തന്നെ നിർമിക്കുന്ന കംഫർട്ട് സ്റ്റേഷൻ- ഡോർമെറ്ററി കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും നടന്നു. അമ്ബതിലേറെപ്പേർക്ക് ഒരേസമയം ഉപയോഗിക്കാൻ കഴിയുന്നരീതിയിലാണ് കംഫർട്ട് സ്റ്റേഷൻ നിർമിക്കുന്നത്. 


മുകളിലത്തെ നിലയില്‍ ഡോർമെറ്ററി സൗകര്യവും ഒരുക്കുന്നുണ്ട്. കവാടത്തിന്‍റെ രണ്ട് സൈഡിലുമുള്ള റോഡരികുകളും, ക്ഷേത്ര നടയിലെ ചുമരുകളും ടൈല്‍സ് പാകിയും സിമന്‍റിട്ടും മനോഹരമാക്കിയത് ക്ഷേത്ര ട്രസ്റ്റിയും കുടുംബാംഗങ്ങളുമാണ്. അതുപോലെ റോഡിന് ഇരുവശവും അമ്ബതോളം വാഹനങ്ങള്‍ക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യവുമേർപ്പെടുത്തിയിട്ടുണ്ട്. നടവഴിയിലും റോഡ് സൈഡിലും ഭക്തജനങ്ങളുടെ സുഗമായ സഞ്ചാരത്തിന് ലൈറ്റുകളും പിടിപ്പിച്ചിട്ടുണ്ട്.


No comments