അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം ; നോട്ടീസ് പ്രകാശനകർമ്മം നടന്നു
വെള്ളരിക്കുണ്ട് : പുങ്ങംചാൽ അടുക്കളക്കുന്ന് ശ്രീ ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന പൊങ്കാല മഹോത്സവം 2025 ഫെബ്രുവരി 15, 16, 17 തീയതികളിൽ നടക്കും.
മഹോത്സവത്തിന്റെ ഭാഗമായുള്ള നോട്ടീസ് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് പുഴക്കരകുഞ്ഞിക്കണ്ണൻ നായർ ഡോ. പി. വിലാസിനിക്ക് നൽകി പ്രകാശനം ചെയ്തു. സെക്രട്ടറി സജി മാബ്രയിൽ , പള്ളിക്കൈ കുഞ്ഞിരാമൻ നായർ , കെ. ഗോപാലകൃഷ്ണൻ, സനീഷ് അടുക്കളക്കണ്ടം , പി. വേണു ഗോപാൽ , മധു പാട്ടത്തിൽ , അശോകൻ അടുക്കളക്കണ്ടം തുടങ്ങിയവർ പ്രസംഗിച്ചു..
ഉത്തരമലബാറിൽ തന്നെ അറിയപ്പെടുന്ന ദേവീ ക്ഷേത്രമാണ് അടുക്കളക്കുന്ന്. 2025 ഫെബ്രുവരി 15ന് കലവറ നിറയ്ക്കൽ ചടങ്ങ് നടക്കുന്നതോടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിക്കും..വിവിധ കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറും..
16ന് ആണ് പൊങ്കാല മഹോത്സവം വ്രതശുദ്ധിയിൽ നാടിന്റെ നാനാഭാഗത്തു നിന്നായി നിരവധി സ്ത്രീജനങ്ങൾ പൊങ്കാല അർപ്പിക്കാൻ എത്തും . 17ന് ഉച്ചയ്ക്ക് മഹാപൂജയും ഉത്സവം തിടമ്പ് നൃത്തം എന്നീ ക്ഷേത്ര ചടങ്ങുകൾ നടക്കും.തുടർന്ന് ഗാനമേളയും ഉണ്ടാകും.
No comments