അപകടാവസ്ഥയിലായ കുന്നുംകൈ ആറിലക്കണ്ടം കൾവർട്ട് ഉദ്യോഗസ്ഥർ സന്ദർശിച്ചു.
കുന്നുംകൈ : വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് പതിമൂന്ന് വാർഡുകളെ തമ്മിൽ ബന്ധിപ്പി ക്കുന്ന, വർഷങ്ങൾ പഴക്കമുള്ള ആറിലക്കണ്ടം കൾവർട്ട് തകർച്ചയുടെ വക്കിലാണ്.
കാലപ്പഴക്കം കാരണമായി അടിഭാഗം കോൺക്രീറ്റ് ഇളകി പഴകി ദ്രവിച്ച ഇരുമ്പ് കമ്പികൾ പുറത്തേക്ക് തൂങ്ങി കിടക്കുകയാണ്, ധാരാളം വാഹനങ്ങളാണ് ഇതുവഴി നിത്യവും കടന്നുപോകുന്നത്.
അടിയന്തിരമായി ഇതിന് പരിഹാരം ഉണ്ടാക്കണമെന്ന് അൽ ഹിദായ ആറിലക്കണ്ടം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികൾ മൈനർ ഇറിഗേഷൻ ഡിപ്പാർട്ടുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മൈനർ ഇറിഗേഷൻ നീലേശ്വരം സെക്ഷൻAE ഫെമിമരിയതോമസ്, ഓവർസിയർമാരായ ശ്രീനാഥ്, സജന , ദീപ എന്നിവർ അപകട ഭീഷണിയിലുള്ള കൾവർട്ട് സന്ദർശിച്ചു.
അൽ ഹിദായ ആറിലകണ്ടത്തിന്റെ കോഡിനേറ്റർ പി.കെ.ബഷീർ ആറിലകണ്ടം, ജനറൽ സെക്രട്ടറി പി.നൂറുദ്ദീൻ, മെമ്പർമാരായ സുറാദ്, അഫ്നാസ് എന്നിവരുടെ നേതൃത്വത്തിൽ കാര്യങ്ങൾ നേരിട്ട് ബോധ്യപ്പെടുത്തി,ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പു നൽകി.
No comments