ബളാൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 30 മുതൽ ഡിസംമ്പർ മാസം 2 വരെ നടക്കും
വെള്ളരിക്കുണ്ട് :ബളാൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ഈ മാസം 30 മുതൽ ഡിസംമ്പർ മാസം 2 വരെ വിവിധ വേദികളിൽ നടക്കും.
കായിക മത്സരങ്ങൾ 30 ന് രാവിലെ വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറിസ്കൂളിലും കലാമത്സരങ്ങൾ ബളാൽ ഗവ. ഹൈസ്ക്കൂളി ലും ആരംഭിക്കും.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിക്കും.
കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായോ അതാത് പ്രാദേശങ്ങളിലെ വാർഡ് മെമ്പർമാരുമായി ബന്ധപ്പെടണമെന്ന് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു..
No comments