കെമിസ്ട്രിയിൽ ഡോക്ടറേറ്റോടെ ഉന്നത വിജയം: ഡോ.നിഷാനക്ക് സി പി ഐ എം മാലോം ലോക്കൽ കമ്മിറ്റിയുടെ അനുമോദനം
മാലോം : പെരിയ കേന്ദ്ര സർവകലാശാലയിൽ നിന്ന് കെമിസ്ട്രിയിൽ ഡോക്ടറേറ്റോടെ ഉന്നത വിജയം സ്വന്തമാക്കിയ മാലോത്തെ ഡോ.നിഷാനക്ക് സി പി ഐ എം മാലോം ലോക്കൽ കമ്മിറ്റിയുടെ അനുമോദനം നൽകി .സി പി ഐ എം എളേരി ഏരിയ സെക്രട്ടറി എ അപ്പുകുട്ടൻ ഡോ : നിഷാനക്ക് ഉപഹാരം നൽകി ആദരിച്ചു . യോഗത്തിൽ ഏരിയ കമ്മിറ്റി അംഗം ടി കെ ചന്ദ്രമ്മ ടിച്ചർ അധ്യക്ഷയായി . മാലോം ലോക്കൽ സെക്രട്ടറി കെ ദിനേശൻ സ്വാഗതം പറഞ്ഞു.
No comments