ലഹരിയെയും സൈബര്‍ലോകത്തെ ചതികുഴികളെയും വിവേകപൂര്‍വ്വം തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികളില്‍ ബോധാവല്‍കരണവുമായി നിലേശ്വരം പോലീസ്
നിലേശ്വരം : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങളും ലഹരി ഉപയോഗവും തടയേണ്ടതുണ്ട്. പത്ത് വർഷത്തിനിപ്പുറം വിദ്യാർത്ഥികളെ ചതിക്കുഴിയിൽ അകപ്പെടുത്തുന്ന മാഫിയ സംഘങ്ങൾ തഴച്ചുവളരുകയാണ്. സ്മാർട്ട് ഫോൺ ഇല്ലാതെ ജീവിക്കാൻ കഴിയാത്ത ഈ കാലത്ത് കുട്ടികളെ ചതിക്കുക എളുപ്പമായിട്ടുണ്ട്. ഇത്തരം വിപത്തുകൾക്കെതിരെ വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാപകരും കൂടുതൽ ജാഗ്രതപാലിക്കേണ്ട കാലമാണിത്.മൊബൈൽ ഫോണുകളുടെ ദുരുപയോഗം വിദ്യാർത്ഥികളുടെ സാമൂഹ്യബന്ധം ഇല്ലാതാക്കുകയാണെന്ന് സെമിനാറിൽ സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ക്ലാസെടുത്ത നീലേശ്വരം എസ്.ഐ എം.വി.വിഷ്ണുപ്രസാദ് പറഞ്ഞു. ലഹരി മാഫിയ കൂടുതലായും കുട്ടികളെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച് വരുന്ന ഈ കാലഘട്ടത്തില്‍ ഇത്തരം ചതിക്കുഴികളെ വിവേകപൂര്‍വ്വം നേരിടാനും നമ്മുടെ കുട്ടികള്‍ പഠിക്കേണ്ടതുണ്ട്.
ചതിയില്‍ അകപ്പെടാൻ സാധ്യതയുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെടാതെ വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.ആധുനിക സംവിധാനങ്ങൾ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ ജീവിതകാലം മുഴുവൻ തടവറ ക്കുള്ളിൽ കഴിയേണ്ടിവരുമെന്നും വിഷ്ണുപ്രസാദ് അഭിപ്രായപ്പെട്ടു.
നീലേശ്വരം പോലീസ് സ്റ്റേഷനിലെ ജനമൈത്രി ബീറ്റ് ഓഫീസർ കെ.വി.രാജേഷ് ലഹരി വിരുദ്ധപാട്ട് പാടി പരിപാടിയിൽ വിദ്യാർ ത്ഥികളെ കൈയിലെടുത്തു.
കക്കാട്ട് സ്കൂളിൽ കേരള കൗമുദി നടത്തിയ 'ബോധപൗർണ്ണമി' സെമിനാറില്‍ നീലേശ്വരം സബ് ഇൻസ്പെക്ടർ എം.വി. വിഷ്ണു പ്രസാദ് സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനെ കുറിച്ചും ജനമൈത്രി ബീറ്റ് പൊലിസ് ഓഫീസർ കെ.വി.രാജേഷ് ലഹരി വിരുദ്ധ ക്ലാസും നയിച്ചു.
No comments