Breaking News

സിയാറത്തിന് പോകവെ കാഞ്ഞങ്ങാട് മുക്കൂട്ട് സ്വദേശി ട്രെയിനിൽ നിന്ന് വീണ് മരിച്ചു


കാഞ്ഞങ്ങാട്: സംഘമായി മൂക്കൂട് നിന്നും അജ്മീറിലേക്കുള്ള സിയാറത്തിന് പോകവെ ട്രെയിനിൽ നിന്ന് വീണ് മുക്കൂട് സ്വദേശി മരിച്ചു. മുക്കൂട് കുഞ്ഞഹമ്മദ് ഖാദിരി(75)ആണ് മരിച്ചത്. ഇന്ന് രാവിലെ തമിഴ്നാട്ടിലെ വെല്ലൂരിനടുത്തുള്ള കത്ത്പാടി റെയിൽവേ സ്റ്റേഷനിൽ വെച്ചായിരുന്നു സംഭവം. കത്ത്പാടി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി കയറവെയാണ് കുഞ്ഞഹമ്മദ് ഖാദിരി വീണ് പോയത്. കൂടെയുണ്ടായിരുന്നവർ ഖാദിരിയെ അ ന്വേഷിച്ച് കാണാത്തതിനെ തുടർന്ന് കത്ത് പാടിയിലെത്തിയപ്പോഴാണ് ഖാദിരി ട്രെയിനിൽ നിന്ന് വീണ് മരിച്ചതായി മനസിലാക്കിയത്. മയ്യത്ത് വെല്ലൂർ ആശുപത്രിയിലെക്ക് മാറ്റിയിറ്റിട്ടുണ്ട്.

No comments