ബേക്കറി കടക്ക് ഉള്ളിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം യുവാവ് അറസ്റ്റിൽ
വെള്ളരിക്കുണ്ട് : ബേക്കറി കടക്ക് ഉള്ളിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം. യുവാവിനെ പൊലീസ് പിടികൂടി. ഭീമനടി വരക്കാട്ടെ ജിതിൻ 26 യെയാണ് ചിറ്റാരിക്കാൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ കടയിലെത്തിയ പെൺകുട്ടിയെ ചുംബിച്ചതായാണ് പരാതി. കുട്ടി സ്കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കടയിലുണ്ടായ ദുരനുഭവകം കുട്ടി സ്കൂളിലെത്തി അധ്യാപികയെ അറിയിച്ചു. തുടർന്ന് സ്കൂൾ അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. പോക്സോ പ്രകാരമാണ് കേസ്.
No comments