തെന്നിന്ത്യൻ നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
ചെന്നൈ:തെന്നിന്ത്യൻ നടൻ ഡല്‍ഹി ഗണേഷ് അന്തരിച്ചു. 80 വയസായിരുന്നു. ഏറെ നാളായി രോഗബാധിതനായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. തമിഴ് സിനിമയിലൂടെ തിളങ്ങിയ ഗണേഷ് മലയാളത്തിലും ഹിന്ദിയിലും മറ്റു വിവിധ ഭാഷകളിലും ശ്രദ്ധേയമായ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 400ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരുനെൽവേലി സ്വദേശിയാണ്.സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശൻ എന്ന യഥാര്‍ത്ഥ പേര് മാറ്റി ഡല്‍ഹി ഗണേശ് എന്ന പേര് നൽകിയത്. വ്യോമസേന ഉദ്യോഗസ്ഥനായിരുന്നു. സിനിമയിൽ അഭിനയിക്കാനായി ജോലി ഉപേക്ഷിച്ചു. ധ്രുവം, കാലാപാനി, ദേവാസുരം, കീര്‍ത്തിചക്ര, പോക്കിരിരാജ തുടങ്ങിയ നിരവധി മലയാള സിനിമകളിൽ ഏറെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അവ്വൈ ഷണ്‍മുഖി, തെന്നാലി, സിന്ധുഭൈരവി, നായകൻ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളും ഏറെ ശ്രദ്ധമായിരുന്നു. സംസ്കാരം ഇന്ന് ചെന്നൈയിൽ നടക്കും.
No comments