Breaking News

ഉത്തരമലബാർ മാവിലൻ തെയ്യം അനുഷ്ഠാന സംഘ (UMMTAS)ത്തിന്റെയും കേരള ഫോക്ക്ലോർ അക്കാദമിയുടെയും നേതൃത്വത്തിൽ ജില്ല കൺവെൻഷനും "ഒരുമ 2024 ഗോത്ര സംഗമവും" പരപ്പയിൽ വെച്ച് നടന്നു


വെള്ളരിക്കുണ്ട് : ഉത്തരമലബാർ മാവിലൻ തെയ്യം അനുഷ്ഠാന സംഘ (UMMTAS) ത്തിന്റെയും കേരള ഫോക്ക്ലോർ അക്കാദമിയുടെയും നേതൃത്വത്തിൽ  ജില്ലാ കൺവെൻഷനും "ഒരുമ  2024" ഗോത്ര സംഗമവും 

പരപ്പ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ അങ്കണത്തിൽ വെച്ച് നടന്നു. സ്റ്റേറ്റ് ജി എസ് ടി അഡീഷണൽ കമ്മിഷണർ ശ്രീ.മധു പനങ്ങാട് ഗോത്ര സംഗമം ഉദ്ഘാടനം ചെയ്തു.കേരള ഫോക്ക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ ശ്രീ ലവ് ലിൻ സർ മുഖ്യാഥിതിയായി.

സപ്തഭാഷ സംഗമഭൂമിയായ കാസർകോഡിന്റെ തനത് സംസ്കാരം പൂർണമായും നിലനിർത്തുന്ന ഗോത്ര ജനതയുടെ ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ,കലകൾ എന്നിവ നിലനിർത്തേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യ മായി വന്നിരിക്കുകയാണ്.അതിന്റെ തുടക്കമെന്നോണം ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുവാനും അതിലൂടെ ഗോത്രാംഗങ്ങളുടെ മികവുകൾ പ്രോത്സാഹിപ്പിക്കുവാനും,പരിശീലിപ്പിക്കുവാനും ഒരു വേദിയൊരുക്കുകയാണ്

ഉത്തരമലബാർ മാവിലൻ തെയ്യം അനുഷ്ഠന സംഘം ജില്ല കമ്മറ്റിയും കേരള ഫോക്ക് ലോർ അക്കാദമിയും.ഒരു നാടിന്റെ തന്നെ നിലനിൽപ്പ് ഈ മണ്ണിന്റെ മക്കളുടെ അധ്വാനവും, വിയർപ്പുമാണ്.നാടും സംസ്കാരവും നിലനിൽക്കണമെങ്കിൽ ഗോത്ര ജനത നിലനിന്നേ മതിയാകൂ. ഗോത്ര ജനതയുടെ പാരമ്പര്വവും, സംസ്ക്കാരവും നിലനിർത്തി ഒരു കൂട്ടായ്മ രൂപപ്പെടുത്തിയെടുക്കുവാനുമാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.

ഒരുമ കൂട്ടായ്മ കൺവീനർ ശ്രീ.പ്രവീൺ പൂങ്ങോട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ചെയർമാൻ ഷിബു പാണത്തൂർ അധ്യക്ഷനായി. യുവജനോത്സവ വേദികളിൽ മംഗലംകളി ഉൾപെടുത്തിയതിൽ സന്തോഷമുണ്ടെങ്കിലും ചില യുവജനോത്സവ വേദികളിൽ ഇപ്പോൾ അവതരിപ്പിക്കുന്നത് മംഗലംകളിയെന്ന പേരിൽ സിനിമാറ്റിക് ഡാൻസ് ആണെന്നും മംഗലംകളി വിധികർത്താക്കളായി മംഗലംകളി അറിയുന്ന ഗോത്രസമൂഹത്തിളുള്ളവരെ തന്നെ നിയമിക്കണമെന്നും കൺവെൻഷനിൽ എത്തിയവർ ഒന്നായി അഭിപ്രായപ്പെട്ടു.

ചടങ്ങിൽ മുതിർന്ന തെയ്യം കലാകാരന്മാരെയും ഗോത്ര സമൂഹത്തിലെ മംഗലംകളി ആചാര്യൻമാരെയും ആദരിച്ചു. കൂടാതെ വിവിധമേഖലകളിൽ കഴിവ് തെളിയിച്ച ഗോത്രസമൂഹത്തിലെ ഗോത്രാംഗങ്ങളെയും ലോഗോ തയാറാക്കിയ ആർട്ടിസ്റ്റ് ശ്രീ രാമചന്ദ്രൻ കൂരാംകുണ്ട് എന്നിവരെയടക്കം 150 ഓളം പേരെ അനുമോദിച്ചു.

 മുൻ.  എം.എൽ.എ ശ്രീ.എം..കുമാരൻ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. മുൻ.എം.എൽ.എ ശ്രീ.എം. നാരായണൻ സമ്മാനദാനം നിർവഹിച്ചു. ശ്രീ.കുടമിന സുകുമാരൻ( ചെയർമാൻ തുടി സാംസ്‌കാരിക വേദി) ശ്രീ.ലതീഷ് കയ്യൂർ (സെക്രട്ടറി ഫിനിക്സ് സാംസ്‌കാരിക വേദി )ശ്രീ.കണ്ണൻ പട്ട്ളം,(എം വി എം എസ് ജില്ല വൈസ് പ്രസിഡന്റ്‌ )

 ശ്രീ.വിജയൻ കോട്ടക്കൽ,(കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ പരപ്പ യൂണിറ്റ് )ശ്രീ.പ്രമോദ് വർണ്ണം, (വിവേകാനന്ദ സാംസ്‌കാരിക വേദി പരപ്പ)ശ്രീ.സിജോ.പി ജോസഫ് (പ്രിയദർശിനി സോഷ്യോ കൾച്ചറൽ ഫോറം )ശ്രീ.എം.കെ. പുഷ്പരാജൻ (നേതാജി ക്ലബ്‌ പരപ്പ)

ശ്രീ.എ. ആർ. സോമൻ മാസ്റ്റർ (സെക്രട്ടറി വെള്ളരിക്കുണ്ട് താലൂക് ലൈബ്രറി കൗൺസിൽ )എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഒരുമ അഡ്മിൻ ശ്രീ.സുരേഷ് പരപ്പ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് വേദിയിൽ ഗോത്ര അംഗങ്ങളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി....

No comments