ചിറ്റാരിക്കാൽ: മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തോമാപുരം എ കെ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. യുണിറ്റ് പ്രസിഡണ്ട് വർക്കി മടുക്കാംപുറത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, ഫൊറോന വികാരി റവ. ഡോ. ഫാ. മാണി മേൽവെട്ടം ഉദ്ഘാടനം ചെയ്തു. പ്രമേയ പ്രസംഗങ്ങളിൽ തോമാപുരം ഇടവക അസി.വികാരി ഫാ. ആൽബിൻ തെങ്ങുംപ്പള്ളി, ഡീക്കൻ. ഏബിൾ ജോസ്, കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത ജനറൽ സെക്രട്ടറി ഷിജിത്ത് കുഴുവേലിലും മൈക്കിൾ നായ്ക്കംപ്പറമ്പിലും, തങ്കച്ചൻ കൊല്ലക്കൊമ്പിൽ പങ്കെടുത്തു. ഇവരുടെ ശക്തമായ പ്രതികരണങ്ങൾ ജനങ്ങളിലേക്കും സമൂഹത്തിലേക്കും ഒറ്റക്കെട്ടായ പിന്തുണയുടെ സന്ദേശം എത്തിച്ചു.
No comments