Breaking News

സംസ്ഥാന സയൻസ് സെമിനാറിൽ പാണത്തൂരിലെ അനുശ്രീ എൻ.വിക്ക് എ ഗ്രേഡ്


പാണത്തൂർ : ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സയൻസ് സെമിനാറിൽ ചെറു ധാന്യങ്ങൾ ഉൽപാദനം, പോഷകഗുണങ്ങൾ, അടങ്ങിയിട്ടുള്ള ഘടകങ്ങൾ, ഉൽപാദനത്തിലെ വെല്ലുവിളികൾ എന്ന വിഷയത്തിൽ എ ഗ്രേഡ് കരസ്ഥമാക്കി പാണത്തൂരിലെ അനുശ്രീ എൻ.വി. ബളാംതോട് ഹയർ സെക്കൻററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്. ഹോസ്ദുർഗ്ഗ്

ഉപജില്ല തലത്തിലും, ജില്ലാ തലത്തിലും  ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന തല മൽസരത്തിൽ പങ്കെടുക്കുവാൻ യോഗ്യത നേടിയത്. പാണത്തൂർ ഇൻസൈറ്റ് കോമൺ സർവീസ് സെൻ്റർ ഉടമ കെ.എം മോഹനൻ്റെയും, പാണത്തൂർ അഗ്രിക്കൾച്ചറൽ ഫാർമേഴ്സ് വെൽഫയർ കോ. ഓപറേറ്റീവ് സൊസൈറ്റിയിലെ പിഗ്മി കളക്ഷൻ ഏജൻ്റ് ആശയുടേയും മകളാണ്.

No comments