പി സി വക്കച്ചൻ അനുസ്മരണം സിപിഐ എം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു
ഭീമനടി : പാലാന്തടത്തെ സിപിഐ എം നേതാവായിരുന്ന പി സി വക്കച്ചന്റെ നാലാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. പാലാന്തടത്തെ സ്മൃതിമണ്ഡപത്തിൽ ലോക്കൽ സെക്രട്ടറി പി എം മത്തായി പതാക ഉയർത്തി.പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്ത അനുസ്മരണ യോഗം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു. പി കെ രമേശൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ടി കെ സുകുമാരൻ, പി എം മത്തായി, സി വി ഉണ്ണികൃഷ്ണൻ, ഇ ടി ജോസ്, ടി വി രാജീവൻ എന്നിവർ സംസാരിച്ചു. വക്കച്ചന്റെ കുടുംബം മൗക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിന് നൽകുന്ന വീൽചെയർ ബ്രാഞ്ച് സെക്രട്ടറി വസന്ത ബാബു പഞ്ചായത്ത് അംഗം ഇ ടി ജോസിന് കൈമാറി. വസന്ത ബാബു സ്വാഗതവും കെ പി ശ്രീജിത്ത് നന്ദിയും പറഞ്ഞു
No comments