Breaking News

പെൻഷൻ പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കണം: പി.സി.സുരേന്ദ്രൻ നായർ കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം നടന്നു


വെള്ളരിക്കുണ്ട്: 2024 ജൂലൈ 1 മുതൽ നടപ്പിലാക്കേണ്ട 12 -ാം പെൻഷൻ പരിഷ്ക്കരണ നടപടികൾ കമ്മീഷനെ നിയോഗിച്ച് ഉടൻ ആരംഭിക്കണമെന്നും , സർക്കാർ പ്രഖ്യാപിച്ച 2 ഗഡു ക്ഷാമാശ്വാസത്തിൻ്റെ 78 ശതമാനം വരുന്ന തുക കവർന്നെടുത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പി.സി.സുരേന്ദ്രൻ നായർ പറഞ്ഞു. പെൻഷൻ ആരുടേയും ഔദാര്യമല്ലെന്നും , അവകാശമാണെന്നും സർക്കാരിൻ്റെ പെൻഷൻകാരോടുള്ള സമീപനം തീർത്തും നിരാശജനകമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം വെള്ളരിക്കുണ്ട് മിൽമ ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡണ്ട് മാത്യു സേവ്യർ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസുകുട്ടി അറയ്ക്കൽ സ്വാഗതവും, സി. ജെ . ജയിംസ് നന്ദിയും പറഞ്ഞു. 

ജില്ലാ സെക്രട്ടറി എം.കെ. ദിവാകരൻ,ജി. മുരളീധരൻ, പി.എ സെബാസ്റ്റ്യൻ, ടി.പി. പ്രസന്നൻ, കെ.എം. വിജയൻ, ടി.കെ. എവുജിൻ, ശാന്തമ്മ ഫിലിപ്പ്, ബി. റഷീദ, എം.യു. തോമസ്, പി.എ. ജോസഫ്, പി.എം. അബ്രഹാം, കെ . കുഞ്ഞമ്പു നായർ, തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.

No comments