കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ ആയുർവേദാശുപത്രി നവീകരണ ഉദ്ഘാടനം നടന്നു പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി നവീകരണോദ്ഘാടനം നിർവഹിച്ചു
കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ ആയുർവേദ ആശുപത്രി നവീകരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ രവി നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ടി.പി ശാന്ത അധ്യക്ഷയായി. എൽ.എസ്.ജി.ഡി അസിസ്റ്റൻ്റ് എൻജിനീയർ കെ. ഉണ്ണി റിപ്പോർട്ട് അവതരിപ്പിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.വി. ചന്ദ്രൻ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.എച്ച് അബ്ദുൾ നാസർ, മെമ്പർമാരായ കെ.രമ്യ, എം.ബി രാഘവൻ, വി.സന്ധ്യ, എ.ഡി.എസ് സെക്രട്ടറി റീജ,
മെഡിക്കൽ ഓഫീസർ ഡോ. ഉഷ, വാർഡ് വികസന സമിതി കൺവീനർ കെ.ആർ വിജയകുമാർ, എ.ആർ രാജു, സിജോ പി. ജോസഫ്, മധു വട്ടിപ്പുന്ന, വി.ബാലകൃഷ്ണൻ, ബിജിമോൾ കെ.എൻ എന്നിവർ സംസാരിച്ചു.
No comments