കാഞ്ഞങ്ങാട് സ്വദേശി എറണാകുളത്തെ താമസ സ്ഥലത്ത് മരിച്ചനിലയിൽ
കാഞ്ഞങ്ങാട് : വെള്ളിക്കോത്ത് കണ്ണികുളങ്ങര റോഡിലെ സി. മധുവി (50)നെ എറണാകുളത്തെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. ഹൃദയാഘാതമാണ് മരണം കാരണം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. സംസ്കാരം ഇന്ന് എറണാകുളത്ത്. വെള്ളിക്കോത്ത് ടൗണിൽ സൈക്കിൾ കട നടത്തിയിരുന്ന പരേതനായ സി.കുഞ്ഞമ്പുവിന്റെയും സാവിത്രിയുടെയും മകനാണ്. സഹോദരങ്ങൾ: അശോകൻ, ബേബി, ലത, പരേതരായ വേണു, രാജീവൻ.
No comments