പനത്തടി കല്ലപ്പള്ളിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു
രാജപുരം : പനത്തടി പഞ്ചായത്തിലെ കല്ലപ്പള്ളി പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനകൾ വ്യാപകമായി കൃഷി നാശം വരുത്തി. ബുധനാഴ്ച പുലർച്ചെയാണ് കാട്ടാന കൂട്ടം കൃഷി സ്ഥലങ്ങളിൽ എത്തിയത്. കല്ലപ്പള്ളിയിലെ 4 കർഷകരുടെ കൃഷിയിടത്തിലാണ് കഴിഞ്ഞ ദിവസം ആനകൾ കൃഷി നാശം വരുത്തിയത്. കല്ലപ്പള്ളി ആറാം വാർഡ് രംഗത്ത് മലയിലെ മൂലവളപ്പിൽ ബിജു മാത്യു, പാലമൂട്ടിൽ സോനു പി.ജോസഫ്, കണ്ടംകിരിയിൽ മഞ്ജു ജോസഫ്, ഷോബി നരിമറ്റത്തിൽ, എം.എം.ഭട്ട് എന്നിവരുടെ കൃഷികളാണ് നശിപ്പിച്ചത്. ബിജു മാത്യുവിന്റെ 5 വർഷം പ്രായമായ 20 തേക്ക്, 30 പ്ലാവ്, 2 വർഷം പ്രായമായ 60 കുരുമുളക് വള്ളി, 4 വർഷം പ്രായമായ 5 കശുമാവ് സോനു ജോസഫിന്റെ 4 വർഷം പ്രായമായ 12 തെങ്ങ്, മഞ്ജു ജോസഫിന്റെ കായ് ഫലമുള്ളതും അല്ലാത്തതുമായ 10 തെങ്ങ്, ഷോബിയുടെ 12 റബർ മരം, എം.എം.ഭട്ടിന്റെ ഒരു തെങ്ങ് എന്നിവ പൂർണമായും നശിപ്പിച്ചിട്ടുണ്ട്.
കർണാടക അതിർത്തിയോട് ചേർന്നുള്ള വനത്തിൽ നിന്നുമാണ് ഇവിടെ കാട്ടാനയിറങ്ങുന്നത്. മുൻപ് സോളർ വേലി ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ പ്രവർത്തനരഹിതമാണ്. പാടിക്കൊച്ചി മുതൽ രംഗത്ത് മല വരെ 5 കിലോമീറ്ററിലധികം ദൂരം സോളർ വേലി പ്രവർത്തനക്ഷമം ആക്കിയാൽ കാട്ടാനശല്യത്തിനു പരിഹാരമാകും. നിലവിൽ ഈ ഭാഗത്ത് നേരത്തെ ഉണ്ടായിരുന്ന സോളർ വേലിയുടെ കമ്പി മാത്രമാണ് ഉള്ളതെന്നു നാട്ടുകാർ പറയുന്നു. സോളർ പാനലും, ബാറ്ററിയും നശിച്ചു. ദൊഡ്ഡമന
No comments