വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര മാതൃവേദി വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്ര മാതൃവേദി വാർഷിക ജനറൽ ബോഡി യോഗം സമാപിച്ചു.16 അംഗങ്ങളുടെ പുതിയ മാതൃവേദി കമ്മിറ്റിയെ തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഷൈലജ ബാബു ( സെക്രട്ടറി ) ഇന്ദിര മധുസൂദനൻ ( പ്രസിഡന്റ് ) ഉഷ ബാബു ( ട്രെഷറർ ) സ്മിത സുനിൽ (വൈസ് പ്രസിഡന്റ് ) ഷൈല കൃഷ്ണൻ ( ജോയിന്റ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു.കൽബർട്ട് നിർമ്മാണത്തിന് വേണ്ടി തകർത്തതുമൂലം അപകടങ്ങൾ സംഭവിക്കുന്ന വെള്ളരിക്കുണ്ട് തെക്കേബസാർ ജംഗ്ഷനിലെ റോഡ് ടാർ ചെയ്തു നിർമ്മാണം പൂർത്തികരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
No comments