35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർച്ച ചെയ്തു ; എൺപതുകാരന്റെ പരാതിയിൽ കൊച്ചു മകനെതിരെ കാസർകോട് പോലീസ് കേസ് എടുത്തു
കാസർകോട്:വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ച 35 പവൻ സ്വർണാഭരണങ്ങളും 15,000 രൂപയും കവർച്ച ചെയ്തുവെന്ന എൺപതുകാരന്റെ പരാതിയിൽ കൊച്ചു മകനെതിരെ കാസർകോട് ടൗൺ പോലീസ് കേസെടുത്തു. അണങ്കൂർ പച്ചക്കാടിലെ മുഹമ്മദ് ഇസ്ഹാഖിന്റെ (80) പരാതിയിലാണ് മകളുടെ മകൻ അബ്ദുൾറഹ്മാൻ എന്ന അന്തുവിനെതിരെ കാസർകോട് പൊലീസ് കേസെടുത്തത്. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രൂപയുമാണ് കഴിഞ്ഞ ഒക്ടോബർ 25 മുതൽ 27 വരെയുള്ള ദിവസങ്ങൾക്കിടയിൽ കവർച്ച നടത്തിയതെന്ന് ഇസ്ഹാഖ് പരാതിയിൽ പറയുന്നു.
No comments