Breaking News

കനത്ത കാറ്റിലും മഴയിലും ചീർക്കയത്ത് നാല് ഏക്കറോളം സ്ഥലത്തെ കപ്പകൃഷി നശിച്ചു


വെള്ളരിക്കുണ്ട് : കനത്ത കാറ്റിലും മഴയിലും വെസ്റ്റ് എളേരി പഞ്ചായത്തിലെ ചീർക്കയം കൊളത്തുകാട് കൂളിച്ചിറ്റ എന്ന സ്ഥലത്തെ നാല് ഏക്കറോളം വരുന്ന സ്ഥലത്തെ കപ്പകൃഷി നശിച്ചു. ഞായറാഴ്ച ഉച്ച തിരിഞ്ഞു ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ഏകദേശം 3500 ഓളം ചുവട് കപ്പ നശിച്ചത്. കോളത്തുകാട് പട്ടികവർഗ കോളനിയിലെ നെല്ലിക്കാടൻ കണ്ണന്റെ മകൻ രാഘവൻ, മാണിക്കന്റെ മകൻ നാരായണൻ എന്നിവർ ചേർന്ന് പാട്ടത്തിനെടുത്ത സ്ഥലത്താണ് കപ്പ കൃഷി ചെയ്തിരുന്നത്. ഓർക്കാപ്പുറത്ത് ഉണ്ടായ കൃഷിനാശം സാമ്പത്തിക പാരദീനതകൾക്കിടയിലും പാട്ടത്തിനെടുത്ത് കപ്പകൃഷി നടത്തിയ കർഷകർക്ക് ഇരുട്ടടിയായി.  അർഹമായ നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണിവർ. വിവരമറിഞ്ഞു വെസ്റ്റ് എളേരി കൃഷി അസിസ്റ്റന്റ് സ്ഥലം സന്ദർശിച്ചു.

No comments