Breaking News

സദ്ഗമയ കലാരത്‌നം 2024 പുരസ്കാരം നീലേശ്വരം പ്രമോദ് മാരാർക്ക് പുരസ്കാരം പ്രശസ്ത സിനിമ - സീരിയൽ താരം രചന നാരായണൻകുട്ടി പ്രമോദ് മാരാർക്ക് നൽകി ആദരിച്ചു


നീലേശ്വരം: കലകൾ പരിപോഷിപ്പിക്കുക ,   കലാകാരന്മാരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അനുഷ്ഠാന കലകളെ തനത്  രീതിയിൽ സംരക്ഷിക്കുക, സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ ഉതകുന്ന രചനകൾ പ്രസിദ്ധീകരിക്കുക, 

 സാമൂഹിക സാംസ്കാരിക സേവന മേഖലയിൽ  സജീവ സാന്നിധ്യമായി നിലകൊണ്ട് നാടിൻ്റെ പുരോഗതിയിൽ ഭാഗവാക്കാകുക തുടങ്ങി   നിരവധി ഉദ്ദേശ ലക്ഷ്യങ്ങളോടെ സംസ്ഥാന തലത്തിൽ  രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ച സമിതിയാണ് സദ്ഗമയ സംസ്കാരിക സമിതി.

വിവിധ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരെ ആദരിക്കുന്നതിനായി  സമിതി ഏർപ്പെടുത്തിയ പുരസ്കാരങ്ങളിൽ കലാരത്നം 2024 പ്രഥമ പുരസ്കാരം വാദ്യ കലയിൽ 40 വർഷം പൂർത്തിയാക്കിയ  പ്രമോദ് മാരാർ നീലേശ്വരം അർഹനായി.

പുരസ്കാരം  നീലേശ്വരം പാലസ് ഗ്രൗണ്ടിൽ വച്ച് നടന്ന അമൃദം പ്രമോദം വേദിയിൽ വച്ച് പ്രശസ്ത സിനിമ - സീരിയൽ താരം രചന നാരായണൻകുട്ടി പ്രമോദ് മാരാർക്ക് നൽകി പൊന്നാട അണിയിച്ച് ആദരിച്ചു.

No comments