Breaking News

തുളുനാട് മാധ്യമ , വിദ്യാഭ്യാസ അവാർഡുകൾ പ്രഖ്യാപിച്ചു മലയോരത്തിന് അഭിമാനമായി മുതിർന്ന മാധ്യമപ്രവർത്തകൻ ടി.പി. രാഘവൻ മൗവ്വേനിക്കും മാധ്യമ അവാർഡ്


വെള്ളരിക്കുണ്ട്  :  19-ാമത് തുളുനാട് അതിയാമ്പൂര്‍ കുഞ്ഞികൃഷ്ണന്‍ സ്മാരക പത്രപ്രവര്‍ത്തക അവാര്‍ഡ് കേരള കൗമുദി സീനിയര്‍ റിപ്പോര്‍ട്ടര്‍ ഉദിനൂര്‍ സുകുമാരനും , മനോരമ വെള്ളരിക്കുണ്ട് ലേഖകന്‍ ടി.പി. രാഘവനും നല്‍കാന്‍ തീരുമാനിച്ചു. തുളുനാട് കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാര്‍ഡ് കാറഡുക്ക ഹയര്‍സെക്കണ്ടറി സ്കൂളിലെ ജ്യോതികുമാരി പാണൂരിനും, വിദ്യാലയത്തിനുള്ള അവാര്‍ഡ് കരിവെള്ളൂര്‍ കൂക്കാനം ജി.യു.പി സ്കൂളിനും നല്‍കാന്‍ തീരുമാനിച്ചു. വി.വി.പ്രഭാകരന്‍, ടി.കെ. നാരായണന്‍, എന്‍.ഗംഗാധരന്‍, ശ്യാംബാബു വെള്ളിക്കോത്ത്, കെ.കെ.നായര്‍ , സുരേഷ് നീലേശ്വരം എന്നിവരടങ്ങിയ കമ്മറ്റിയാണ്  അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.  ഡിസംബര്‍ 1 ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ശില്പവും പ്രശംസാപത്രവും നല്‍കുന്നതാണ്.

No comments