Breaking News

ചിറ്റാരിക്കാൽ കൊല്ലാടയിൽ നിർമ്മിച്ച് നൽകുന്ന കുഞ്ഞൂഞ്ഞ് ഹൗസിന്റെ കട്ടിള വെയ്ക്കൽ കർമ്മം നടന്നു. കെപിസിസി അംഗം ഹക്കീം കുന്നിൽ മുഖ്യാതിഥിയായി പങ്കെടുത്തു

ചിറ്റാരിക്കാൽ :  ജില്ല പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് ഡിവിഷൻ പരിധിയിൽ നടപ്പിലാക്കുന്ന മികവോടെ മലയോരം പദ്ധതിയുടെ നേതൃത്വത്തിൽ കമ്പല്ലൂർ, കൊല്ലാട വാർഡ് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൊല്ലാടയിൽ നിർമിച്ച് നൽകുന്ന കുഞ്ഞൂഞ്ഞ് ഹൗസിന്റെ കട്ടിള വെയ്ക്കൽ കർമ്മം നടന്നു. കെപിസിസി അംഗം ശ്രീ. ഹക്കീം കുന്നിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ജോമോൻ ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി, ജോർജുകുട്ടി കരിമഠം , ജോസ് കുത്തിയതൊട്ടിൽ, അന്നമ്മ മാത്യു , ഷിജു കൊട്ടാരം, ബിജു മഠത്തിമ്യാലിൽ എന്നിവർ സംസാരിച്ചു. 

വീടിന്റെ ധനശേഖരണാർത്ഥം പുറത്തിറക്കുന്ന സമ്മകൂപ്പണിൻ്റെ ആദ്യ വിൽപ്പന മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജോർജുകുട്ടി കരിമഠം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജോമോൻ ജോസഫിന് നൽകി നിർവഹിച്ചു.

No comments