Breaking News

മലയോരം വീണ്ടും കലോത്സവലഹരിയിലേക്ക് എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സർഗലയം 2024 നവംബർ 21,23,24 വെള്ളരിക്കുണ്ട് കല്ലൻചിറയിൽ ..ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ


വെള്ളരിക്കുണ്ട് : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ സമസ്ത കേരള സുന്നിസ്റ്റുഡന്റ് ഫെഡറേഷൻ ആയിരക്കണക്കിന് കലാ പ്രതിഭകൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനു അവസരങ്ങളും വേദികളും ഒരുക്കികൊടുത്തുകൊണ്ട് സംസ്ഥാനത്തലത്തിൽ സംഘടിപ്പിക്കുന്ന സർഗലയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വർഷത്തെ കാഞ്ഞങ്ങാട് മേഖല തല സർഗലയം 2024  ഇതംപ്രഥമമായി കാഞ്ഞങ്ങാടിന്റെ മലയോര മേഖലയിലെ സമസ്തയുടെ ഈറ്റില്ലമായ കല്ലഞ്ചിറയിൽ വെച്ച് നവംബർ 21,23,24 തിയ്യതികളിലായി നടത്തപെടുകയാണ്.

4വേദികളിലായി 500ഓളം കലാ പ്രതിഭകളാണ് വിവിധ100ഓളം ഇനങ്ങളിലായി മാറ്റുരക്കുന്നത്. പരിപാടിയുടെ ഭാഗമായി 21നു വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിക്ക് വെള്ളരിക്കുണ്ട് തെക്കേ ബസാറിൽ നിന്നും മെഗാ ദഫ് മുട്ട് കളുടെയും, വിവിധ മദ്രസ വിദ്യാർത്ഥികളുടെ സ്കൗട്ട്, ദഫ്, ഫ്ലവർ ഷോ എന്നിവയുടെ അകമ്പടിയോടെയുള്ള വർണ്ണ ഷഭളമായ വിളംബരറാലിആരംഭിക്കും, കാഞ്ഞങ്ങാട് സംയുക്ത ജമാ അത്ത് പ്രസിഡന്റ്‌ പാലക്കി കുഞ്ഞഹമ്മദ് ഹാജി സംയുക്ത ജമാ അത്ത് വൈസ് പ്രസിഡന്റ്‌ വി കെ അസീസ് ഹാജിക്ക് പതാക കൈമാറി വിളംബരറാലി ഉത്ഘാടനം ചെയ്യും സമസ്തയുടെയും, പോഷക സംഘടനകളുടെയും വിവിധ നേതാക്കൾ സംബന്ധിക്കും. തുടർന്ന് വിളംബരറാലി കല്ലൻ ചിറ വലിയത്തുല്ലാഹി മഖാമിൽ സമാപിക്കും. തുടർന്ന് കല്ലൻചിറമുസ്ലിം ജമാ അത്ത് പ്രസിഡന്റ്‌ വി എം മുഹമ്മദ്‌ ബഷീർ പതാക ഉയർത്തും. തടർന്നു 8മണിക്ക് ബുരിക്കുളം ദാറുൽ ഫലാഹ് മെഗാ ദഫ് സംഘത്തിന്റെ ദഫ് മുട്ട് പ്രദർശനം ഉണ്ടായിരിക്കും. 23നു രാവിലെ 8.30നു വിവിധ സ്റ്റേജുകളിൽ നടക്കുന്ന മത്സര പരിപാടികളുടെ റെ ജിസ്ട്രേഷൻ ആരംഭിക്കും 8.45നു കല്ലഞ്ചിറ മഖാമിൽ നടക്കുന്ന കൂട്ട് പ്രാർത്ഥനക്ക് ബഹു. മുഹ്‌യുദ്ധീൻ അസ്ഹരി മാണിക്കൊത്ത് നേതൃത്വം വഹിക്കും, അതോടെ 9മണിക്ക് വിവിധ സ്റ്റേജുകളിൽ മത്സരം ആരംഭിക്കും.വൈകുന്നേരം 4മണിക്ക്സർഗലയത്തിന്റെ ഓപജാരികമായ ഉത്ഘാടനം സയ്യിദ് വി ടി എസ് തങ്ങളുടെ പ്രാർത്ഥനയോടെ കാസറഗോഡ് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ ഉത്ഘാടനം ചെയ്യും, സ്വാഗതസംഘം ചെയർമാൻ എ സി എ ലത്തീഫ് അധ്യക്ഷം വഹിക്കും.മുഹമ്മദ്‌ ഷരീഫ് അൽ അസ്‌നവി ആമുഖ ഭാഷണംനടത്തും എസ് കെ എസ് എസ് എഫ് കാഞ്ഞങ്ങാട് മേഖല സെക്രട്ടറി ആബിദ് ഹുദവി സ്വാഗതം പറയും.ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രാജു കട്ടക്കയം, ബ്ലോക് മെമ്പർ ഷോബി ജോസഫ്, പഞ്ചായത്ത്‌ മെമ്പർ ടി അബ്ദുൽ ഖാദർ, സംയുക്ത ജമാ അത് വൈസ് പ്രസിഡന്റ്‌ വി കെ അസീസ്, മുബാറക് ഹസ്സൈനാർ ഹാജി, മുനമ്പം മഹമൂദ് ഹാജി എന്നിവർ മുഖ്യ അതിഥികളായിപങ്കെടുക്കും, വിവിധ നേതാക്കൾ ആശംസ അർപ്പിച്ചു സംസാരിക്കും. രാത്രി 8മണിക്ക് പുളിങ്ങോം റഹ്മാനിയ മെഗാ ദഫ് സംഘത്തിന്റെ മെഗാ ദഫ് പ്രദർശനം നടക്കും.

24നു രാവിലെ 8.30 മത്സര പരിപാടികൾ ആരംഭിക്കും വൈകുന്നേരം 7മണിക്ക് സമാപന സംഗമം സയ്യിദ് യാസിർ ഹുസൈൻ തങ്ങൾ ജമലുല്ലൈലി അവർകളുടെ അധ്യക്ഷതയിൽ skssf കാസറഗോഡ് ജില്ലാ ട്രഷർ സഈദ് അസ്സ അദി ഉത്ഘാടനം ചെയ്യും. സ്വാഗതസംഗം കൺവീനർ സത്താർ മൗലവി കമ്മാടം സ്വാഗതം പറയും.ജനറൽ ചാമ്പിയൻ ഷിപ്പിനുള്ള ട്രോഫി സുലൈമാൻ ദാരിമി അൽ കാസിമി പടന്നയും,ത്വലഭ, നിസവ,സഹറ ചാമ്പിയൻ ഷിപ്പുകൾക്കുള്ള ട്രോഫികൾ യഥാ ക്രമം ഇർഷാദ് ഹുദവി ബെദിര,യുനുസ് ഫൈസി കാക്കടവ്, നജീബ് യമാനി എന്നിവർ സമ്മാനിക്കും,

വിവിധ നേതാക്കൾ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

ഇദം പ്രധമമായി മലയോര മേഖയിൽ എത്തുന്ന എസ് കെ എസ് എസ് എഫ് ന്റെ സർഗലയ പരിപാടികക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഈ ഇസ്ലാമിക്‌ കൗമാരമേളയെ നമുക്ക് സ്വാഗതം ചെയ്യാം,

പത്ര സമ്മേളനത്തിൽ    സയ്യിദ് യാസിർ ഹുസൈൻ തങ്ങൾ ജമലുല്ലൈലി (SKSSF മേഖല പ്രസിഡൻ്റ്)

എസിഎ ലത്തീഫ് (സ്വാഗത സംഘം ചെയർമാൻ)

ശരീഫ് അസ്നവി (കല്ലൻ ചിറ മഹല്ല് ജമാഅത്ത് ഖതീബ്)

താജുദ്ദീൻ കമ്മാടം (സംയുക്ത ജമാഅത്ത് സെക്രട്ടറി) 

ഹാരിസ് ചിത്താരി (SKSSF മേഖല ട്രഷറർ)

സഈദ് മൗലവി (മലയോര മേഖല SKSSF ചെയർമാൻ)

വി.എം. മുഹമ്മദ്‌ ബഷീർ കല്ലൻചിറ ജമാഅത്ത് പ്രസിഡൻ്റ് 

ടി അബ്ദുൽ ഖാദർ,

കരീം ബാഖവി നമ്പ്യാർ കൊച്ചി ഖതീബ്

എൽ കെ ബഷീർ ബളാൽ,

ഷൗകത്ത് നമ്പ്യാർ കൊച്ചി(സ്വാഗത സംഘം ട്രഷറർ)

ബഹുമാനപൂർവ്വം 

ചെയർമാൻ 

എ സി എ ലത്തീഫ് കല്ലൻചിറ 

കാഞ്ഞങ്ങാട് മേഖല സർഗലയം 2024,


കൺവീനർ,

സത്താർ മൗലവി കമ്മാടം 

കാഞ്ഞങ്ങാട് 

മേഖല സർഗലയം 2024,

No comments