Breaking News

ഒരു വർഷം മുമ്പ് യുകെയിലെത്തി, ഭാര്യയെത്തിയത് മൂന്നാഴ്ച മുമ്പ്; മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി



ബ്രാഡ്ഫോര്‍ഡ്: യുകെയില്‍ മലയാളി നഴ്സിനെ മരിച്ച നിലയില്‍ കണ്ടെത്തി. ബ്രാഡ്ഫോര്‍ഡ് റോയല്‍ ഇന്‍ഫോമറി ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന വൈശാഖ് രമേശിനെ (35) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഒരു വര്‍ഷം മുമ്പാണ് വൈശാഖ് യുകെയിലെത്തിയത്. മൂന്നാഴ്ച മുമ്പാണ് നാട്ടിലായിരുന്ന ഭാര്യ ശരണ്യ യുകെയിലെത്തിയത്. കർണാടകയിലെ ഷിമോഗയിലാണ് വൈശാഖ് നഴ്സിങ് പഠനം പൂർത്തിയാക്കിയത്. തുടർന്ന് ബെംഗളൂരു, മുംബൈ, കോഴിക്കോട് എന്നിവിടങ്ങളിൽ ജോലി ചെയ്ത ശേഷമാണ് യുകെയിൽ എത്തിയത്. നല്ലൊരു ഗായകൻ കൂടിയായ വൈശാഖ് യുകെയിൽ നിരവധി വേദികളിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

No comments