Breaking News

റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിന് മുമ്പിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടന്നു


വെള്ളരിക്കുണ്ട് : റേഷൻ വ്യാപാരി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പിൽ പ്രതിഷേധ  മാർച്ചും ധർണയും നടന്നു. മൂന്ന് മാസത്തെ വേതനകുടിശ്ശിക അനുവദിക്കുക, റേഷൻ വ്യാപാരി വേതന വ്യവസ്ഥ ഉടൻ പുതുക്കി നൽകുക ,കോവിഡ്  കാലത്ത് വിതരണം ചെയ്ത കിറ്റ് കമ്മീഷൻ കുടിശിക അനുവദിക്കുക,റേഷൻ  വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സംസ്ഥാനവ്യാപകമായി സംയുക്ത സമരസമിതി റേഷൻ കട അടച്ചു മാർച്ചും ധർണയും സംഘടിപ്പിച്ചത്.         

വെള്ളരിക്കുണ്ട് താലൂക്ക് സിവിൽ സ്റ്റേഷന് മുമ്പിൽ നടന്ന മാർച്ചും ധർണയും സംയുക്ത സമര സമിതിയുടെ ജില്ലാ കമ്മിറ്റി അംഗം കെ.ശശിധരൻ തൃക്കരിപ്പൂർ ഉദ്ഘാടനം ചെയ്തു. സമരസമിതിയുടെ നേതാവ് ജോഷി ജോർജ് അധ്യക്ഷനായി , സജിവ് പാത്തിക്കര, കെ എൻ ഹരിദാസ്, പ്രമോദ് കെ വി മങ്കയം ,മോഹനൻ എളേരി , സണ്ണി കറ്റാൻകവല, ഷിജു ജോർജ്, ജയൻ, രമേശൻ, പ്രശാന്ത് തുടങ്ങിയ നേതാക്കൾ സംസാരിച്ചു.


No comments