Breaking News

സ്നേഹത്തിൽ പൊതിഞ്ഞ കരുതലുമായി മലകയറി മാലോത്ത് കസബ കെ എസ് യു പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ


കൊന്നക്കാട് : വനാതിർത്തിയോട് ചേർന്നുള്ള കമ്മാടിയിൽ ദുരിതമനുഭവിക്കുന്ന രോഗിക്ക് കരുതലും കൈത്താങ്ങുമായി കെ എസ് യു മാലോത്ത് കസബ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ. കൊന്നക്കാട് നിന്നും 4  കിലോമീറ്റർ അകലെയാണ്‌ കമ്മാടി.

സാമ്പത്തിക പ്രയാസമനുഭവിക്കുന്ന രോഗിയുടെ ആവശ്യം കൂട്ടായ്മ അംഗം ശ്രീജിത്ത്‌ കെ എം കൊന്നക്കാട് ആയിരുന്നു കൂട്ടായ്മയിൽ പങ്കുവെച്ചത്.. ശ്രീജിത്തിന്റെ ഒരു മെസ്സേജ് കൊണ്ട് ബുദ്ധിമുട്ട് നേരിട്ട രോഗിയുടെ ഒരുപാട് കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. സാമ്പത്തികമായി സഹായിക്കാൻ കൂട്ടായ്മയിലെ സ്വദേശത്തും വിദേശത്തുമുള്ളവർ മുന്നോട്ട് വന്നപ്പോൾ മണിക്കൂറകൾക്കുള്ളിൽ തുക കണ്ടെത്തി.. തിരക്ക് പിടിച്ച ഇന്നിന്റെ ലോകത്ത് 

സഹജീവി സ്നേഹത്തിന്റെ മാതൃകയും സന്ദേശവുമായി കമ്മാടിൽ  കട്ടിലും കിടക്കയും തോളിൽ ചുമന്ന് കൈമാറാൻ നേതൃത്വം നൽകിയത് പഞ്ചായത്ത്‌ അംഗം  അംഗം പി സി രഘു നാഥൻ. കഴിഞ്ഞ പത്ത് വർഷങ്ങളായി കാരുണ്യ പ്രവർത്തനങ്ങളുമായി കെ എസ് യു കൂട്ടായ്മ രംഗത്തുണ്ട്.. വിദ്യാർത്ഥിനിക്ക് വീട് വെച്ചു നൽകിയും,കോവിട് കാലത്ത് വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷനുകളും, ടാബും നൽകി സൗകര്യങ്ങൾ ഒരുക്കി സാമൂഹിക ഉത്തരവാദിത്തം തെളിയിച്ചിട്ടുമുണ്ട്. ബളാൽ മണ്ഡലം എട്ടാം വാർഡ്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ ബോബി ചെറുകുന്നെൽ, മാലോത് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ വിൻസെന്റ് സ്‌കറിയ കുന്നോല , പ്രിൻസ് കാഞ്ഞമല എന്നിവരും ഒപ്പമുണ്ടായിരുന്നു.

No comments