Breaking News

ചിറ്റാരിക്കാൽ ടൗണിലെ റോഡിന്റെ ശോചനീയാവസ്ഥ ; യൂത്ത് കോൺഗ്രസ് പ്രതിഷേധ സമരം നടത്തി

 


ചിറ്റാരിക്കാൽ : ചിറ്റാരിക്കാൽ ടൗണിലെ PWD റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ഈസ്റ്റ് എളേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സമരം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ജോമോൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ടോമി പ്ലാച്ചേരി,ജോർജ്ജ്കുട്ടി കരിമഠം,ഷോണി കെ തോമസ്, ജോസ് കുത്തിയതോട്ടിൽ,സച്ചിൻ മാത്യു,സോജോ കടുമേനി, ഗോപാലകൃഷ്ണൻ തയ്യേനി, അനീഷ് പാപ്പിനിവീടിൽ,എബി പാലവയൽ എന്നിവർ പ്രസംഗിച്ചു.

No comments