സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ അഭിമാനകരമായ നേട്ടം കരസ്ഥമാക്കി കോളംകുളത്തെ സച്ചിനും, ഹരിച്ചന്ദനയും ഹരിനന്ദനയും
പരപ്പ : ഇന്നലെ അവസാനിച്ച സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ വർക്ക് എക്സ്പീരിയൻസ് എച്ച്എസ്എസ് വിഭാഗത്തിൽ കോയർ ഡോർ മത്സരത്തിൽ എ ഗ്രേഡ് നേടി സച്ചിൻ തിളങ്ങിയപ്പോൾ സ്റ്റിൽ മോഡലിൽ ഇരട്ട സഹോദരിമാരായ ഹരിനന്ദനയും, ഹരിച്ചന്ദനയും എ ഗ്രേഡ് നേടി കോളംകുളം നാടിനു അഭിമാന നേട്ടം നേടിയിരിക്കുകയാണ്. മുവരും റെഡ് സ്റ്റാർ കോളംകുളത്തിന്റെ സജിവ പ്രവർത്തകർ ആണ്. സച്ചിൻ ചായ്യോത്ത് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലും , ഇരട്ട സഹോദരിമാരായ ഹരിനന്ദനയും, ഹരിച്ചന്ദനയും പരപ്പ ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളും ആണ്
No comments