Breaking News

സി.പി.ഐ (എം) പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂർ എ കെ നാരായണൻ നഗറിൽ പ്രൗഢ ഗംഭീരമായ തുടക്കം


രാജപുരം :  സി.പി.ഐ (എം) പനത്തടി ഏരിയാ സമ്മേളനത്തിന് പാണത്തൂർ സ: എ കെ നാരായണൻ നഗറിൽ പ്രൗഢ ഗംഭീരമായ തുടക്കം . പനത്തടി ഏരിയാ സമ്മേളനം നവം: 9, 10 തിയ്യതികളിൽ പാണത്തൂരിൽ നടക്കും.

സമ്മേളനത്തിന് തുടക്കം കുറിച്ച് ഏരിയാ കമ്മറ്റിയില മുതിർന്ന അംഗം യു ഉണ്ണികൃഷ്ണൻ ചെമ്പതാകയുയർത്തി .പാണത്തൂർ പനത്തടി പഞ്ചായത്ത് ഹാളിൽ നടന്ന പ്രതിനിധി സമ്മേളനം പാർട്ടി ജില്ലാസെക്രട്ടറി എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു 

പി.ജി. മോഹനൻ അധ്യക്ഷനായി .ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.കെ.രാജൻ, സാബു അബ്രഹാം, പി. ജനാർദ്ദനൻ എന്നിവരും ജില്ലാ കമ്മറ്റി അംഗങ്ങളായ എം.വി കൃഷ്ണൻ, എം.ലക്ഷ്മി, സി. ബാലൻ, ഏരിയാ സെക്രട്ടറി ഒക്ളാവ് കൃഷ്ണൻഎന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു

സംഘാടകസമിതി ചെയർമാൻ ബിനു വർഗ്ഗീസ് സ്വാഗതം പറഞ്ഞു. 10 ന് വൈകുന്നേരം മാവുങ്കാൽ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന റെഡ് വളണ്ടിയർമാർച്ചും, പൊതു പ്രകടനത്തിനും ശേഷംപാണത്തൂരിൽ സ: കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന പൊതുസമ്മേളം എം.വി.ബാലകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പി.കെ പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും

പി.വി.ശ്രീലത രക്തസാക്ഷി പ്രമേയവും , ടി.വി ജയചന്ദ്രൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു

No comments