നീലേശ്വരം വെടിക്കെട്ട് അപകടം : മരണം അഞ്ചായി; കിണാവൂർ സ്വദേശി മരണപ്പെട്ടു
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അഞ്ചായി . എ ജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂരിലെ മുണ്ടോട്ട് കുഞ്ഞിരാമൻ -ഉഷ ദമ്പതികളുടെ മകൻ രജിത്ത് (28) ആണ് മരണത്തിന് കീഴടങ്ങിയത്. രജിത്തിന്റെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ അവസാന പ്രയത്നവും വിഫലമായി. ഗോപികയാണ് രജിത്തിന്റെ ഭാര്യ. ഒരു വയസുള്ള കുഞ്ഞുണ്ട്. സഹോദരൻ സജിൻ . രജിത്ത് കാസർകോട് കെ.എസ്.ഇ.ബിയുടെ ഡ്രൈവറായിരുന്നു .രജിത്തിന്റെ സുഹൃത്തുക്കളായ കരിന്തളം മഞ്ഞളംകാട്ടെ ബിജു ഞായറാഴ്ച്ച രാത്രി പത്തുമണിയോടെയും കിണാവൂരിലെ രതീഷ്,ഞായറാഴ്ച്ച രാവിലേയും കിണാവൂരിലെ സന്ദീപ് ശനിയാഴ്ച വൈകീട്ടും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യം കെട്ടിന് പോയത്. ഇവർക്ക് പുറമെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തുരുത്തി ഓർക്കളത്തെ ശാബിൻ രാജും (19) ഞായറാഴ്ച രാത്രി മരണപ്പെട്ടിരുന്നു.
No comments