Breaking News

കവുങ്ങിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച വയോധിക മരണപ്പെട്ടു

കാഞ്ഞങ്ങാട് :കവുങ്ങിൽ കെട്ടി കിണറിലേക്ക് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചു.കോട്ടപ്പാറ വാഴക്കോട് വണ്ണാർ താനത്തെ കാരിച്ചി 69 ആണ് മരിച്ചത്. വീടിനടുത്തുള്ള തോട്ടത്തിലെ കിണറിനോട് ചേർന്നുള്ള കവുങ്ങിൽ തുണിയിൽ കെട്ടി കിണറിലേക്ക് തൂങ്ങി കിടക്കുന്നത് കണ്ട് രക്ഷപ്പെടുത്തി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സംഭവം. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.


No comments