Breaking News

ഉപജില്ലാ കലോത്സവത്തോടനുബന്ധിച്ച് ഹരിതോത്സവം നടന്നു കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ കുട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു


മാലക്കല്ല് : കലോത്സവത്തിന് മുന്നോടിയായി  ഇന്ന് രാവിലെ കമ്മിറ്റി അംഗങ്ങളുടെ നേതൃത്വത്തിൽ   ഓലമെടഞ്ഞു കുട്ടനിർമ്മിച്ചു. കള്ളാർ,മാലക്കല്ല് സ്കൂളുകളിലെ പ്രധാന അധ്യാപകരുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണൻ കുട്ട നിർമ്മാണം ഉദ്ഘാടനം ചെയ്തു. ഗ്രീൻ പ്രോട്ടോകോൾ കമ്മിറ്റി ചെയർമാൻ സി കൃഷ്ണകുമാർ വാർഡ് മെമ്പർമാരായ മിനി ഫിലിപ്പ്, ഗീത എന്നിവർ പങ്കെടുത്തു. പ്രദേശവാസിയായ ഏലിയാമ്മ അമ്മച്ചി വട്ടു കുളത്തിൽ  ഹരിത കർമ്മ സേനാംഗങ്ങൾ മാലക്കല്ല്,കള്ളാർ സ്കൂളിലെ പിടിഎ അംഗങ്ങൾ എന്നിവർ  കുട്ട നിർമ്മാണ ഉത്സവത്തിൽ   പങ്കാളികളായി. കുട്ട നിർമ്മാണത്തിൽ വിദഗ്ധനായ  കുഞ്ഞിക്കണ്ണൻ പൂക്കുന്നത്തിന്റെ നേതൃത്വത്തിൽ അമ്പതോളം ഓലക്കുട്ടകൾ നിർമ്മിച്ചു സ്കൂളിന് കൈമാറി.

No comments