വിദ്യാലങ്ങളുടെ ചുറ്റുപാടും പോലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തത് എഴുപതോളം കേസുകൾ
ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ.പി.എസ് ന്‍റെ പ്രത്യേക നിര്‍ദേശപ്രകാരം ജില്ലയില്‍ ശിശുദിനത്തോടനുബന്ധിച്ച് വിദ്യാലയ പരിസരങ്ങളില്‍ ലഹരി വസ്തുക്കള്‍ ഇല്ലാതാക്കാനായി പ്രത്യേകപരിശോധന ഏര്‍പ്പെടുത്തിയിരുന്നു.കുട്ടികള്‍ക്ക് ഇടയില്‍ പുകയിലഉല്പന്നങ്ങളുടെയും മറ്റ്ലഹരി വസ്തുക്കളുടെയും ലഭ്യത പൂര്‍ണമായും ഒഴിവാക്കാനായി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നിരവധി പരിപാടികള്‍ കാസറഗോഡ് പോലീസ് ആസൂത്രണം ചെയ്തിട്ടുണ്ട്.ഇതിന്‍റെ ഭാഗമായിരുന്നു ശിശുദിനത്തോടനുബന്ധിച്ചുള്ള ഈ പ്രത്യേക പരിശോധന.
ജില്ലയില്‍ ഈ പരിശോധനയില്‍ വിവിധ സ്റ്റേഷനുകളിലായി മൊത്തം 70 പെറ്റികേസ്സുകളും 4 ക്രിമിനല്‍ കേസ്സുകളും രജിസ്റ്റർ ചെയ്തു .ഇതിലുടെ മൊത്തം 14000 രൂപയും പിഴ ഇനത്തില്‍ ഈടക്കിയിട്ടുണ്ട്.
No comments