ഹൊസ്‌ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് മാലക്കല്ലിൽ തുടക്കം സ്റ്റേജിനങ്ങൾ ഇന്ന് മുതൽ
കള്ളാർ : ഹൊസ്‌ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. തിങ്കൾ മുതൽ മുന്ന് ദിവസം മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കുൾ, കള്ളാർ എഎൽപി സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കുന്ന കലോത്സവം ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ നാരായണൻ അധ്യക്ഷനായി. എം എ സജി റിപ്പോർട്ട് അവതരി പ്പിച്ചു. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് ശ്രീപത്‌യാൻ വിശിഷ്ടാതിഥിയായി. സ്വാഗത ഗാന രചയിതാവ് ടി ജെ ജോസഫ്, സ്വാഗത ഗാനം സംഗീതം നിർവഹിച്ച വി ജി മനോജ് കുമാർ, ലോഗോ ഡിസൈൻചെയ്ത അഞ്ജലി സണ്ണി എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ മണികണ്ഠൻ, പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, കള്ളാർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, സന്തോഷ് വി ചാക്കോ, മിനി ഫിലിപ്പ്, എഇഒ മിനി ജോസഫ്, ബിപിസി ഡോ കെ വി രാജേഷ്, പി മോഹനൻ, പി സുബൈർ, എം സി സജി, കെ വി രാജീവൻ, സുരേഷ് കൂക്കൾ എന്നിവർ സംസാരിച്ചു. മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ മാനേജർ ഫാ. ഡിനോ കുമാനിക്കാട്ട് സ്വാഗതവും എ റഫീഖ് നന്ദിയും പറഞ്ഞു. ഓഫ് സ്റ്റേജ് മത്സരങ്ങൾ നേരത്തെ പൂർത്തിയായി. 80 ഓളം സ്‌കൂളുകളിൽ നിന്നായി 3500 ഓളം കലാപ്രതിഭ കൾ മാറ്റുരക്കും. കലവറ നിറയ്ക്കു ലും സാംസ്‌കാരിക ഘോഷയാത്രയും നടന്നു.
No comments