Breaking News

തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരണപ്പെട്ടു


കാസർകോട് : തലവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. വിദ്യാർത്ഥിനിയുടെ മരണം സഹപാഠികളെയും നാട്ടുകാരെയും കണ്ണീരിലാക്കി.
ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനി പൈക്ക മണവാട്ടി മഖാമിന് സമീപം സെയ്ദിന്റെയും ജമീലയുടെയും മകൾ പി.എസ് ഫാത്തിമ13യാണ് മരിച്ചത്. തലവേദനയെ മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഒരാഴ്ചയായി തലവേദനയെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ വെള്ളി, ശനി ദിവസങ്ങളിൽ കുട്ടി സ്കൂളിൽ പോയിരുന്നു. തലവേദന ശക്തമായതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബഹറിനിലായിരുന്ന പിതാവ് നാട്ടിലെത്തി. ചട്ടഞ്ചാൽ സ്കൂളിന് ഇന്ന് അവധി നൽകി. സഹോദരൻ: ജംഷീദ്. ഇന്ന് രാവിലെ പൈക്ക ജുമാ മസ്ജിദിൽ കബറടക്കം നടന്നു.

No comments